Short Drama and scripting
മൂലകങ്ങളുടെ പ്രയാണം"
തിരക്കഥ :
സമീഹ ലത്തീഫ്
കഥാപാത്രങ്ങൾ:
ഡോറ: ഹൃദ്യ വി.ആർ
മാപ് : ആരതി രാജേന്ദ്രൻ
സോഡിയം: സൽമാ നസ്റിൻ
ഹൈഡ്രജൻ: അഞ്ചു വി. മാത്യു
കാർബൺ: ശ്രീലക്ഷ്മി.ബി
ഓക്സിജൻ: ആതിര. എ
ക്ലോറിൻ : ഗോപിക കൃഷ്ണൻ
എഡിറ്റിംഗ് & ശബ്ദ മിശ്രണം
അജേഷ്. ജെ
അതുൽ രാജ്
നവീൻ ബി. ആർ
അർച്ചന.എസ്
ആർദ്ര.എസ്
സീൻ 1:
( വേദിയിൽ ശബ്ദം ഉയരുന്നു)
ഇന്ന് കാണുന്ന ആവർത്തന പട്ടികയ്ക്ക് പിന്നിൽ ഒരു നീണ്ട ചരിത്രം ഉണ്ട്. പീരിയോഡിക് ടേബിൾ കേവലം ഒരു ഗൈഡോ കാറ്റലോഗോ മാത്രമല്ല പ്രപഞ്ച വീക്ഷണത്തിനായി തുറന്നിടപ്പെട്ട ഒരു ജാലകം കൂടിയാണ്. രസതന്ത്ര പഠനത്തിന്റെ നട്ടെല്ലായ മൂലകങ്ങളുടെ തറവാട്ടിലേക്ക് നമുക്കൊന്ന് പോയി വരാം. ( വേദിയിൽ സംഗീതം ഉയരുന്നു. ഡോറ വേദിയിലേക്ക് കടന്നുവന്നു നൃത്തം ചെയ്യുന്നു.)
ഡോറ: ഞാനാണ് നിങ്ങളുടെ പിരിയോഡിക് ടേബിൾ. അടുക്കും ചിട്ടയും ഇല്ലാതിരുന്ന രസതന്ത്ര പഠനത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടായത് എന്റെ വരവോടെയാണ്. വർഷങ്ങൾ എടുത്ത ചിന്തയുടെയും പഠനത്തിന്റെയും ഫലമാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ ഞാൻ.എന്റെ അച്ഛന്റെ പേര് മെന്റലിവ് എന്നാണ്. ഇന്ന് കാണുന്ന മോഡേൺ ആയ ഈ ലുക്കിന് പിന്നിൽ എന്റെ പുതിയ അച്ഛൻ മോസ്ലി ആണ്. എന്റെ തറവാട്ടിൽ 118 അംഗങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവരെ നമുക്കൊന്ന് പരിചയപ്പെട്ടാലോ.
( വേദിയിലേക്ക് ഹൈഡ്രജൻ കടന്നുവരുന്നു )
ഹൈഡ്രജൻ: ഞാനാണ് നിങ്ങളുടെ ഹൈഡ്രജൻ.എന്റെ അറ്റോമിക് നമ്പർ ഒന്നാണ്. എന്നെ കണ്ടുപിടിച്ചത് ഹെൻറി ക്യാവൻഡിഷ് ആണ്. ഈ മനോഹരമായ പേര് നൽകിയത് ആന്റോൺ ലാവോസിയർ ആണ്. എനിക്ക് സാധാരണ താപനിലയിലും പ്രഷറിലും നിറമോ മണമോ രുചിയോ ഇല്ല. ഈ തറവാട്ടിലെ ഒന്നാമൻ ആണ് ഞാൻ. നിങ്ങളെ ഒരുപാട് കാര്യങ്ങൾക്ക് സഹായിക്കാൻ എനിക്കാകും.പക്ഷേ, നിങ്ങൾ ഇപ്പോൾ എനിക്ക് ഓക്സിജന്റെ അടുത്ത് എത്താൻ ഉള വഴികാട്ടാമോ?
ഡോറ: ഹൈഡ്രജന് ഓക്സിജന്റെ അടുത്ത് എത്താൻ വഴി കാണിച്ചു കൊടുക്കാൻ നമുക്ക് മാപ്പിനെ വിളിച്ചാലോ? നമുക്ക് ഒരുമിച്ച് മാപ്പിനെ വിളിക്കാം. അതിന് നിങ്ങൾ മാപ് മാപ് എന്ന് പറയണം. പറയൂ കൂട്ടുകാരെ മാപ്... മാപ്...
( വേദിയിലേക്ക് മാപ് കടന്നുവരുന്നു )
മാപ്: ഞാനാണ് മാപ്.. ഞാനാണ് മാപ്.. ഞാനാണ് മാപ്..
ഹൈഡ്രജന് ഓക്സിജന്റെ അടുത്ത്എ ത്താൻ ആദ്യം ഹീലിയം, ലിഥിയം, ബെറിലിയം പിന്നെ ബോറോൺ, കാർബൺ, നൈട്രജൻ പിന്നെ ഓക്സിജന്റെ വീട്. പറയൂ കൂട്ടുകാരെ ആദ്യം..... ( എല്ലാവരും കൂടി ഒരുമിച്ച് പറയുന്നു.)
ഹൈഡ്രജൻ: ഓക്സിജന്റെ അടുത്തെത്താൻ സഹായിച്ചതിന് നന്ദി .
( പശ്ചാത്തലത്തിൽ ഓക്സിജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന ജല തന്മാത്രയുടെ രാസസൂത്രം കാണിക്കുകയും വിവരണം കേൾപ്പിക്കുകയും ചെയ്യുന്നു.
വിവരണം: ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം അഥവാ വെള്ളം. ജല തന്മാത്ര ഹൈഡ്രജന്റെയും ഓക്സിജന്റെയും ആറ്റങ്ങൾ അടങ്ങിയ ഒരു സംയുക്തമാണ്. ഓരോ തന്മാത്രയിലും ഹൈഡ്രജന്റെ രണ്ട് ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു)
സീൻ : 2
( വേദിയിലേക്ക് ഓക്സിജൻ കടന്നുവരുന്നു)
ഓക്സിജൻ: ഞാനാണ് നിങ്ങളുടെ ഓക്സിജൻ. നിങ്ങളുടെയും എല്ലാ ജീവജാലങ്ങളുടെയും പ്രാണൻ നിലനിർത്തണമെങ്കിൽ ഞാൻ തന്നെ വേണം.
എന്നെ നിങ്ങൾക്ക് സ്നേഹത്തോടെ പ്രാണവായു എന്ന് വിളിക്കാം. എന്റെ അറ്റോമിക നമ്പർ എട്ടാണ്. ഈതറവാട്ടിലെ പതിനാറാമത്തെ ഗ്രൂപ്പിലെ അംഗമാണ് ഞാൻ. എന്നെ കണ്ടു പിടിച്ചത് ജോസഫ് പ്രീസ്റ്റലി ആണ്. എനിക്ക് ഈ പേര് നൽകിയത് അന്റോൻ ലാവോസിയർ ആണ്. എനിക്കും നിങ്ങളെ ഒരുപാട് കാര്യങ്ങൾക്ക് സഹായിക്കാൻ കഴിയും. പക്ഷേ,നിങ്ങൾ എനിക്ക് കാർബണിന്റെ അടുത്ത് എത്താനുള്ള വഴി കാട്ടാമോ?
ഡോറ : ഓക്സിജന് കാർബണിന്റെ അടുത്തെത്താൻ വഴി കാണിച്ചു കൊടുക്കാൻ നമുക്ക് മാപ്പിനെ വിളിച്ചാലോ?നമുക്ക് ഒരുമിച്ച് മാപ്പിനെ വിളിക്കാം. അതിന് നിങ്ങൾ മാപ് മാപ് എന്ന് പറയണം. പറയൂ കൂട്ടുകാരെ മാപ്... മാപ്...
( വേദിയിലേക്ക് മാപ് കടന്നുവരുന്നു )
മാപ് : ഞാനാണ് മാപ്.. ഞാനാണ് മാപ്.. ഞാനാണ് മാപ്..
ഓക്സിജന് കാർബൺ അടുത്തെത്താൻ ആദ്യം ഇടത്തോട്ട് തിരിഞ്ഞ് നൈട്രജൻ... പിന്നെ കാർബണിന്റെ വീട്. പറയൂ കൂട്ടുകാരെ.. ( എല്ലാവരും ഒരുമിച്ച് പറയുന്നു)
ഓക്സിജൻ : കാർബൺ അടുത്തെത്താൻ സഹായിച്ചതിന് നന്ദി.
( പശ്ചാത്തലത്തിൽ കാർബണും ഓക്സിജനും ചേർന്നുണ്ടാകുന്ന കാർബൺഡയോക്സൈഡ് തന്മാത്രയുടെ രാസസൂത്രം കാണിക്കുന്നു. ഒപ്പം വിവരണം കേൾപ്പിക്കുന്നു.
വിവരണം: ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വതന്ത്രമായും ജലാശയങ്ങളിൽ ഭാഗികമായും ലയിച്ച അവസ്ഥയിലും കാണപ്പെടുന്ന ഒരു രാസ സംയുക്തമാണ് കാർബൺഡയോക്സൈഡ്. CO2 എന്നാണ് ഇതിന്റെ രാസസൂത്രം. രണ്ട് ഓക്സിജൻ ആറ്റങ്ങളും ഒരു കാർബൺ ആറ്റവുമായി സഹസംയോജക ബന്ധത്തിൽ പരസ്പരം ഘ ഘടിക്കപ്പെടുന്ന സംയുക്തമാണ് കാർബൺഡയോക്സൈഡ്. പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ സസ്യങ്ങളുടെ വളർച്ചയ്ക്കായി കാർബണലിൽ നിന്ന് ഭക്ഷണം ഉണ്ടാക്കുന്നതിനായി കാർബൺഡയോക്സൈഡ് വായുവിൽ നിന്ന് വലിച്ചെടുക്കുന്നു.)
സീൻ 3:
( വേദിയിലേക്ക് സോഡിയം കടന്നുവരുന്നു)
സോഡിയം: ഞാനാണ് നിങ്ങളുടെ സോഡിയം. എന്റെ നിറം വെള്ളയും ഞാൻ മൃദുവുമാണ്. എന്റെ അറ്റോമിക നമ്പർ 11 ആണ്. എന്നെ കണ്ടുപിടിച്ചത് ഹംഫ്രി ഡേവി ആണ്. ഞാൻ ഈ തറവാട്ടിലെ ഒന്നാമത്തെ ഗ്രൂപ്പിലെ അംഗമാണ്. എന്റെ അയോൺ ജന്തു ജീവിതത്തിന് അത്യാവശ്യമായ ഒന്നാണ്. ഇത് കൂടാതെ എനിക്ക് നിങ്ങൾക്ക് ഒരുപാട് സഹായം ചെയ്യാൻ കഴിയും. പക്ഷേ, നിങ്ങൾ എനിക്ക് ക്ലോറിന്റെ അടുത്തു എത്താനുള്ള വഴികാട്ടാമോ?
ഡോറ: സോഡിയത്തിന് ക്ലോറിന്റെ അടുത്തെത്താനുള്ള വഴികാട്ടാൻ നമുക്ക് മാപ്പിനെ വിളിച്ചാലോ? നമുക്ക് ഒരുമിച്ച് മാപ്പിനെ വിളിക്കാം. അതിന് നിങ്ങൾ മാപ് മാപ് എന്ന് പറയണം. പറയൂ കൂട്ടുകാരെ മാപ്... മാപ്...
( വേദിയിലേക്ക് മാപ് കടന്നുവരുന്നു )
മാപ്: ഞാനാണ് മാപ്.. ഞാനാണ് മാപ്.. ഞാനാണ് മാപ്..
സോഡിയത്തിന് ക്ലോറിന്റെ അടുത്തെത്താൻ ആദ്യം മഗ്നീഷ്യം, അലൂമിനിയം, സിലിക്കൺ പിന്നെ ഫോസ്ഫറസ്. പിന്നെ ക്ലോറിന്റെ വീട്.പറയൂ കൂട്ടുകാരെ ആദ്യം..... ( എല്ലാവരും കൂടി ഒരുമിച്ച് പറയുന്നു.)
സോഡിയം: ക്ലോറിന്റെ അടുത്തെത്താൻ സഹായിച്ചതിന് നന്ദി.
( പശ്ചാത്തലത്തിൽ സോഡിയം,
ക്ലോറിനുമായി കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന തന്മാത്രയായ സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം കാണിക്കുകയും വിവരണം കേൾപ്പിക്കുകയും ചെയ്യുന്നു.
വിവരണം: പ്രധാനമായും സോഡിയം ക്ലോറൈഡ് എന്നലവണ സംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്. ആഹാരപദാർത്ഥത്തിൽ രുചി വർദ്ധിപ്പിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു സോഡിയം ആറ്റവും ഒരു ക്ലോറിൻ ആറ്റവുമായി ചേർന്ന് സോഡിയം ക്ലോറൈഡ് രൂപപ്പെടുന്നു.)
സീൻ : 4
( വേദിയിലേക്ക് ഡോറ, കാർബൺ ഡയോക്സൈഡ്, ജലം, സോഡിയം ക്ലോറൈഡ് ഒരുമിച്ച് വരുന്നു)
ഡോറ : നമ്മുടെ വെള്ളത്തിനെയും ഉപ്പിനെയും കാർബൺഡയോക്സൈഡിനെയും മോഷ്ടിക്കാൻ പുറകുവശത്തായി കുറുനരി ഒളിഞ്ഞു നിൽപ്പുണ്ട്. നിങ്ങൾ കുറുനരിയിൽ നിന്ന് അവരെ രക്ഷിക്കാൻ എന്റെ കൂടെ ഒരുമിച്ച് പറയണം, കുറുനരി മോഷ്ടിക്കരുത്... പറയൂ കുറുനരി മോഷ്ടിക്കരുത്.... ( എല്ലാവരും ഒരുമിച്ചു പറയുന്നു)
ഡോറ : നമ്മുടെ വെള്ളത്തിനെയും ഉപ്പിനെയും കാർബൺഡയോക്സൈഡിനെയും രക്ഷിച്ചതിന് എല്ലാവർക്കും നന്ദി!
( കർട്ടൻ താഴുന്നു. പശ്ചാത്തലത്തിൽ സംഗീതം കേൾക്കാം )
ശുഭം .......